ഗുസ്തി: വിനേഷ് ഫോഗട്ട് ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടി

നൂർ സുല്‍ത്താന്‍ (കസാക്കിസ്ഥാൻ): ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് 2020-ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടി. കസാക്കിസ്ഥാനിൽ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്കയുടെ സാറ ഹില്‍ഡിബ്രാന്‍ഡിനെ കീഴടക്കിയാണ് വിനേഷ് ഫോഗട്ട് അടുത്തവർഷം നടക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്.
53 കിലോ വിഭാഗത്തില്‍ 8-2 എന്ന ഏകപക്ഷീയ സ്‌കോറിനാണ് വിനേഷ് ഫോഗട്ട് ജയിച്ചത്. ബുധനാഴ്ച രണ്ടാം പാദ മത്സരത്തില്‍ രണ്ടു തവണ ലോക ചാമ്പ്യന്‍ കിരീടം ചൂടിയ ഗ്രീസിന്റെ മരിയ പ്രിവോലറാക്കിയെ പരാജയപ്പെടുത്തിയാല്‍ വിനേഷ് ഫോഗട്ട് വെങ്കല മെഡലിന് അർഹയാവും.കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് കിരീടങ്ങൾ നേടിയിട്ടുണ്ടെങ്കിലും ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടാന്‍ വിനേഷിനായിട്ടില്ല.
ചൊവ്വാഴ്ച നടന്ന പ്രീക്വാര്‍ട്ടറില്‍ ജാപ്പനീസ് താരം മായു മുക്കെയ്ദയോട് കീഴടങ്ങി വിനേഷിന്റെ കിരീട സാധ്യത അവസാനിച്ചിരുന്നു. എന്നാല്‍ 'റിപ്പാഷേജ്' റൗണ്ടില്‍ ജയത്തോടെ 2020 ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി വിനേഷ് ഫോഗട്ട്. നേരത്തെ 'റിപ്പാഷേജ്' റൗണ്ടില്‍ ഉക്രൈനിയന്‍ താരം യൂലിസ ഖല്‍വാദിയെ ആദ്യ റൗണ്ടില്‍ വിനേഷ് ഫോഗട്ട് കീഴ്‌പ്പെടുത്തിയിരുന്നു.
ബുധനാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ 50 കിലോ വിഭാഗത്തില്‍ ഇന്ത്യന്‍ താരം സീമാ ബിസ്‌ല റഷ്യയുടെ എക്കാറിന പോള്‍ഷുക്കിനോട് പരാജയപ്പെട്ട് ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നഷ്ടമായി.
57 കിലോ, 76 കിലോ വിഭാഗത്തില്‍ വെങ്കല മെഡലിനായി ഗോദയിലിറങ്ങിയ സരിത മോര്‍, കിരണ്‍ ബിഷ്‌നോയി എന്നിവർക്കും വിജയിക്കാനായില്ല.
- ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അലഹബാദ് ഹൈക്കോടതി
- മലങ്കര മൾട്ടി സ്റ്റേറ്റ് കോ. ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലാഭവിഹിതം വിതരണം ചെയ്തു
- സമൂസ നിർമ്മിക്കുന്ന യന്ത്രത്തിന് കുഴപ്പം; രണ്ട് ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
- കേന്ദ്രം കനിഞ്ഞാൽ ബൈക്കിൽ കുഞ്ഞുമായി സഞ്ചരിക്കാം
- ബി.ജെ.പിക്ക് സ്തുതിയായിരിക്കട്ടെ