• 16 Oct 2019
  • 09: 56 PM
Latest News arrow

പി.എസ്.സി തട്ടിപ്പ്: സര്‍ക്കാറിനും സിബിഐയ്ക്കും ഹൈക്കോടതി നോട്ടീസ്

കൊച്ചി: പി.എസ്.സി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണ്ടായെന്ന തീരുമാനത്തിന്റെ കാരണമെന്താണെന്ന് ഹൈക്കോടതി. അന്വേഷണം ആവശ്യമില്ലായെന്ന് പറയുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി പി.എസ്.സിക്കും സര്‍ക്കാരിനും നോട്ടീസ് അയച്ചു. പി.എസ്.സി പരീക്ഷാക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഹര്‍ജിയിലെ ആരോപണങ്ങള്‍ ഗുരുതരമാണ്. സംസ്ഥാനത്തെ ഒരു പ്രധാന പരീക്ഷാനടത്തിപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പരീക്ഷാത്തട്ടിപ്പിനെക്കുറിച്ചുള്ള ആരോപണം ഉയര്‍ന്നിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

പരീക്ഷാ നടത്തിപ്പിലെ തട്ടിപ്പ് കൂടുതല്‍ വ്യാപ്തിയുള്ളതായതു കൊണ്ട് സ്വതന്ത്ര ഏജന്‍സി ഈ കേസ് അന്വേഷിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആഴത്തിലുള്ള അന്വേഷണം സിബിഐയ്ക്ക് മാത്രമേ സാധ്യമാകൂവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.