• 02 Jun 2020
  • 04: 45 PM
Latest News arrow

'കഫേ കോഫി ഡേ'യുടെ ബംഗളൂരുവിലെ ഗ്ലോബല്‍ വില്ലേജ് ടെക് പാര്‍ക്ക് വിറ്റു

ബംഗളൂരു: കടബാദ്ധ്യതയെത്തുടർന്ന് കഫേ കോഫി ഡേ ശൃംഖലയുടെ ഉടമസ്ഥതയിലുള്ള കോഫി ഡേ എന്‍റര്‍പ്രൈസസിന്‍റെ ബംഗളൂരുവിലെ 'ഗ്ലോബല്‍ വില്ലേജ് ടെക് പാര്‍ക്ക്' വിറ്റു. നിക്ഷേപ സ്ഥാപനമായ ബ്ലാക്സ്റ്റോണിനും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ സലാര്‍പൂരിയ സത്വയ്ക്കുമായി 2,700 കോടി രൂപയ്ക്കാണ് 'ഗ്ലോബല്‍ വില്ലേജ് ടെക് പാര്‍ക്ക്' വിറ്റത്.

കഫേ കോഫി ഡേയ്ക്ക് 5,000 കോടി രൂപയുടെ  കടബാധ്യതയാണുളളത്. കഫേ കോഫി ഡേയുടെ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥയുടെ മരണത്തെ തുടര്‍ന്നാണ് ആസ്തികള്‍ വിറ്റ് കടബാധ്യത തീര്‍ക്കാന്‍ കമ്പനിയുടെ ഡയറക്‌ടർ ബോർഡ് തീരുമാനമെടുത്തത്.

Editors Choice