• 16 Oct 2019
  • 09: 48 PM
Latest News arrow

അയോധ്യ കേസ്; ഒക്ടോബര്‍ 18ന് മുമ്പ് വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ ഒക്ടോബര്‍ 18ന് മുമ്പ് വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി. ആവശ്യം വരികയാണെങ്കില്‍ ശനിയാഴ്ചകളിലും ആഴ്ചയിലെ മറ്റുദിവസങ്ങളില്‍ അധിക സമയവും വാദം കേള്‍ക്കാന്‍ തയ്യാറാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.

കേസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വാദം കേള്‍ക്കല്‍ നടക്കുന്നതിനോടൊപ്പം തന്നെ മധ്യസ്ഥ ചര്‍ച്ചകളും തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കക്ഷികള്‍ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതും ചെയ്യാമെന്നും ഒത്തുതീര്‍പ്പ് കോടതിക്കു മുമ്പാകെ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് വിരമിക്കും. ഇതിന് മുമ്പ് കേസില്‍ വിധി പറയുമെന്നാണ് സൂചന. കേസില്‍ വാദം പൂര്‍ത്തിയാക്കുന്നതിന് ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ കുറച്ച് സമയം കൂടുതല്‍ ഇരിക്കാമെന്നും കേസ് അവസാനിപ്പിക്കാന്‍ ഒത്തൊരുമിച്ച് ശ്രമിക്കാമെന്നും കോടതി പറഞ്ഞു.