• 03 Feb 2023
  • 11: 14 PM
Latest News arrow

വിമാനത്താവളത്തില്‍ അപ്രതീക്ഷിത വ്യക്തി; സാരി സമ്മാനം നല്‍കി മമത

കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അപ്രതീക്ഷിതമായി ഒരു വ്യക്തിയെ കണ്ടുമുട്ടി. മറ്റാരുമല്ല, പ്രധാനമന്ത്രിയുടെ ഭാര്യ യശോദ ബെന്നിനെയായിരുന്നു മുഖ്യമന്ത്രി എയര്‍പോര്‍ട്ടില്‍ വെച്ച് കണ്ടുമുട്ടിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കൊല്‍ക്കത്തയില്‍ നിന്നും ദല്‍ഹിയിലേക്ക് പോകാനാണ് മമത എയര്‍പോട്ടിലെത്തിയിരുന്നത്. ജാര്‍ഖണ്ഡിലെ ധന്‍ബാദിലെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മടക്കയാത്രയ്ക്കായി കൊല്‍ക്കത്താ വിമാനത്താവളത്തിലെത്തിയതായിരുന്നു യശോദാ ബെന്‍.

മാധ്യമപ്രവര്‍ത്തകന്‍ ഇന്ദ്രോജിത് ആണ് ഇരുവരും തമ്മില്‍ കണ്ടതിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.

ഇരുവരും തമ്മില്‍ ഏറെ നേരം സംസാരിച്ചതായും യശോദ ബെന്നിന് മമത പരമ്പരാഗത വസ്ത്രമായ ബംഗാളി സാരി സമ്മാനിച്ചതായും മമതാ ബാനര്‍ജിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. 

അതേസമയം, മമതാ ബാനര്‍ജി -നരേന്ദ്രമോദി കൂടിക്കാഴ്ച ഇന്ന് വൈകിട്ട് നാലരയ്ക്ക് ഡല്‍ഹിയില്‍ നടക്കും. പശ്ചിമ ബംഗാളിന്റെ ഭരണപരമായ വിഷയത്തിലാകും ഇരു നേതാക്കളും ചര്‍ച്ച നടത്തുകയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

West Bengal CM Mamata Bannerjee on Tuesday had a chance encounter with PM Narendra Modi’s wife Jashodaben at the #Kolkata airport. Banerjee greeted her and both exchanged pleasantries. The TMC supremo also gifted her a saree. pic.twitter.com/2DVuIYOEsL

— Indrojit | ইন্দ্রজিৎ (@iindrojit) September 17, 2019