16-ാം വയസില്‍ വിമാനം പറത്താന്‍ ലൈസന്‍സ്; മലയാളി പെണ്‍കുട്ടിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം

ബംഗളൂരു: 16-ാം വയസില്‍ വിമാനം പറത്താനുള്ള ലൈസന്‍സ് നോടിയിരിക്കുകയാണ് മലയാളിയായ നിലോഫര്‍ മുനീര്‍. കേരളത്തില്‍ നിന്ന് സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് നിലോഫര്‍. സെസ്ന 172 എന്ന ചെറുവിമാനമാണ് നിലോഫര്‍ പറത്തിയത്.
എറണാകുളം കാക്കനാട് ട്രിനിറ്റി വേള്‍ഡില്‍ മുനീര്‍ അബ്ദുള്‍ മജീദിന്റെയും ഉസൈബയുടെയും ഏകമകള്‍ ആണ് നിലോഫര്‍. ദുബൈയിലെ ഇന്ത്യന്‍ ഹൈസ്കൂളില്‍ പത്താംക്ലാസ് പൂര്‍ത്തിയാക്കിയ ശേഷമാണ് നിലോഫര്‍ മൈസൂരുവിലെ ഓറിയന്റ് ഫ്ളൈയിങ് സ്കൂളില്‍ ചേര്‍ന്നത്. വിദൂര വിദ്യാഭ്യാസത്തിലൂടെ പ്ലസ്ടു സയന്‍സ് ഗ്രൂപ്പ് പഠിച്ചു കൊണ്ടിരിക്കുന്ന നിലോഫര്‍ ഇപ്പോള്‍ മൈസൂരുവില്‍ പൈലറ്റ് പരിശീലനത്തിലാണ്. 18 വയസ് തികഞ്ഞാല്‍ നിലോഫറിന് കമോഴ്ഷ്യല് പൈലറ്റ് ലൈസന്‍സും നേടാനാകും.
RECOMMENDED FOR YOU
Editors Choice
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍