• 16 Oct 2019
  • 09: 51 PM
Latest News arrow

കോളേജ് ക്യാമ്പസിലേക്ക് കാറോടിച്ച് കയറ്റി; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളജ് ക്യാമ്പസിനുള്ളിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റിതാ ഷെരീഫ്, അഭിനവ് എന്നീ വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. ഇതേ കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ രാകേഷ് ഓടിച്ചിരുന്ന കാര്‍ തട്ടിയാണ് അപകടം സംഭവിച്ചത്. 
സംഭവത്തില്‍ രാകേഷിനെ കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് കോളജ് ക്യാമ്പസിന് സമീപത്തെ സ്‌കൂളിന് മുന്നിലാണ് അപകടം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലക്ക് ലംഘിച്ചാണ് രാകേഷ് ക്യാമ്പസിനുള്ളിലേക്ക് അമിതവേഗത്തില്‍ കാര്‍ ഓടിച്ചുകയറ്റിയത്. സംഭവത്തില്‍ മണ്ണന്തല പൊലീസ് ആണ് കേസെടുത്തത്. ക്യാമ്പസിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വോദയ സിബിഎസ്ഇ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളാണ് പരിക്കേറ്റ കുട്ടികള്‍.