• 16 Oct 2019
  • 09: 51 PM
Latest News arrow

ക്രൂഡ് ഓയിൽ വിലവർദ്ധന ഇന്ധനവിലയിലും പ്രതിഫലിക്കും; ആറു രൂപ കൂടിയേക്കുമെന്ന് മുന്നറിയിപ്പ്

മുംബൈ: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടുമെന്ന് സൂചന നല്‍കി ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍. അസംസ്‌കൃത എണ്ണയുടെ നിലവിലെ വില തുടരുകയാണെങ്കില്‍ ഇന്ധനവില കൂടുമെന്നാണ് മുന്നറിയിപ്പ്. പെട്രോളിനും ഡീസലിനും ലിറ്ററിന് ആറു രൂപയെങ്കിലും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ക്രൂഡ് വില 10 ശതമാനത്തിലധികം ഉയര്‍ന്നുനിന്നാല്‍ പമ്പുകളിലെ ചില്ലറവില കൂട്ടേണ്ടി വരുമെന്ന് ഹിന്ദുസ്ഥാന്‍ പെട്രോളിയം ചെയര്‍മാന്‍ എം.കെ. സുരാന അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ രണ്ട് സംസ്‌കരണ ശാലകള്‍ക്കു നേരെ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തിലാണ് എണ്ണവില കുതിച്ചുയര്‍ന്നത്. ബ്രെന്റ് ക്രൂഡിന്റെ യൂറോപ്പിലെ ഫ്യൂച്ചേഴ്‌സ് വില വീപ്പയ്ക്ക് 71.95 ഡോളറായാണ് തിങ്കളാഴ്ച ഉയര്‍ന്നത്.

നിലവില്‍ രാജ്യത്തെ ഇന്ധനവില തീരുമാനിക്കുന്നത് മിഡില്‍ ഈസ്റ്റിലെ 15 ദിവസത്തെ ബെഞ്ച് മാര്‍ക്ക് വിലയുടെ ശരാശരി കണക്കാക്കിയാണ്.