• 16 Oct 2019
  • 09: 45 PM
Latest News arrow

ഏഷ്യന്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് അട്ടിമറി ജയം

ടെഹ്‌റാന്‍: ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യൻഷിപ്പില്‍ ഇന്ത്യ അട്ടിമറിജയത്തോടെ തുടങ്ങി. ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തില്‍ രണ്ടാം സീഡായ കസാഖിസ്ഥാനെയാണ് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് സീഡ് ചെയ്യപ്പെടാത്ത ഇന്ത്യ അട്ടിമറിച്ചത്. സ്‌കോർ: 31-29, 14-25, 30-28, 18-25, 15-9. മലയാളികളായ ജി എസ് അഖിനും അജിത്ത് ലാലും ഇന്ത്യന്‍ ടീമിലുണ്ട്. ലോക റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം 131 ആണ്.

2017-ലെ ചാമ്പ്യൻഷിപ്പില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു  കസാഖിസ്ഥാൻ.

ശനിയാഴ്ച രണ്ടാം മത്സരത്തില്‍ ഇന്ത്യ ലോക റാങ്കിംഗില്‍ 20-ആം സ്ഥാനത്തുള്ള ചൈനയെ നേരിടും. ഒമാന്‍ ആണ് ഗ്രൂപ്പിലെ മൂന്നാമത്തെ ടീം. ഗ്രൂപ്പില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് 2020-ലെ ഒളിംപിക്‌സ് യോഗ്യതാ ടൂര്‍ണമെന്റില്‍ മത്സരിക്കാം.