• 04 Aug 2020
  • 08: 28 PM
Latest News arrow

കവി കിളിമാനൂര്‍ മധു അന്തരിച്ചു

തിരുവനന്തപുരം : കവി കിളിമാനൂര്‍ മധു അന്തരിച്ചു. 67 വയസായിരുന്നു.

1988 മുതല്‍ ദേശീയ-അന്തര്‍ദേശീയ കവിസമ്മേളനങ്ങളില്‍ മലയാള കവിതയെ പ്രതിനിധീകരിച്ചു പങ്കെടുത്തിട്ടുണ്ട്‌. കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്. 'സമയതീരങ്ങളില്‍', 'മണല്‍ ഘടികാരം', 'ഹിമസാഗരം', 'ചെരുപ്പ്', 'കണ്ണട', 'ജീവിതത്തിന്റെ പേര്' തുടങ്ങിയവയാണ്  കവിതാസമാഹാരങ്ങൾ 

റഷ്യന്‍ നോവലിസ്റ്റ് ടര്‍ജീനീവിന്റെ 'പിതാക്കന്‍മാരും പുത്രന്‍മാരും' സംക്ഷിപ്ത വിവര്‍ത്തനത്തിനു പുറമെ  ലോര്‍ക്കയുടെ 'ജര്‍മ', പരശുറാം രാമാനുജന്റെ 'ഹേ പരശുറാം' എന്നീ   നാടകങ്ങളും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 'യാത്രയും ഞാനും പ്രണയത്തിലെപ്പോഴും' എന്ന യാത്രാക്കുറിപ്പും രചിച്ചിട്ടുണ്ട്. 'എഴുത്തുകാരും നദികളും' എന്ന വിഷയത്തില്‍ പഠനം നടത്തി. കേരളത്തിലെ പ്രധാനപ്പെട്ട 78 നാടന്‍ കലാരൂപങ്ങള്‍ 15 സി ഡികളിലായി കേന്ദ്ര സാംസ്‌കാരിക വകുപ്പിനുവേണ്ടി നിര്‍മ്മിച്ചിട്ടുണ്ട്.

കിളിമാനൂരിലെ വണ്ടന്നൂരില്‍ ഇളയിടത്തു സ്വരൂപത്തിലെ കുന്നുമ്മേല്‍ രാജാക്കന്‍മാരുടെ ഈഞ്ചിവിളയില്‍ 1952-ലാണ്  കിളിമാനൂർ മധു ജനിച്ചത്.

Editors Choice