• 23 Sep 2019
  • 07: 10 AM
Latest News arrow

സ്വർണ്ണവിലയിൽ കുറവ്; പവന് 27,880 രൂപ

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ആശ്വാസം നൽകിക്കൊണ്ട് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. പവന് 27,880 രൂപയും ഗ്രാമിന് 3,485 രൂപയുമാണ് വെള്ളിയാഴ്ചത്തെ നിരക്ക്. ഒരാഴ്ച കൊണ്ട് പവന് 1,240 രൂപയുടെ കുറവുണ്ടായി.

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (( ഒരു ട്രോയ് ഔൺസ് = 31.1035 ഗ്രാം) 1,497.41 ഡോളറാണ് വെള്ളിയാഴ്ചത്തെ നിരക്ക്.

ഈ മാസം നാലിന് 29,120 രൂപയുടെ റെക്കോർഡ് നിരക്കാണ് സ്വർണത്തിനുണ്ടായിരുന്നത്. ആഗസ്ത് മാസം മുതല്‍ സ്വര്‍ണ്ണവില കുതിക്കുകയായിരുന്നു. ആഗസ്റ്റ് അവസാനത്തോടെയാണ് സ്വര്‍ണ്ണം ആദ്യമായി 28,000 രൂപ കടന്നത്. ജൂലൈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 26,120 രൂപയായിരുന്നു.