ഗൃഹാതുരതയോടെ പ്രവാസികളുടെ ഓണാഘോഷം

ദുബായ്: ഗൃഹാതുരതയോടെ പൂവും പൂക്കളവും പൂവിളിയും ഓണക്കോടിയുമായി ഗള്‍ഫ് മലയാളികളും ഓണം ആഘോഷിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും താമസ സ്ഥലങ്ങളില്‍ ഒത്തുകൂടിയായിരുന്നു പ്രവാസികളുടെ ഓണാഘോഷം.
ഓണസദ്യയും തിരുവാതിരകളിയും വടംവലി മത്സരവും എല്ലാമായി ഓണാഘോഷം പ്രവാസികൾ ഗംഭീരമാക്കി. ഗള്‍ഫ് മലയാളികൾക്ക് അടുത്ത രണ്ടുമാസത്തോളം സമാജങ്ങളുടെയും ക്ലബ്ബുകളുടെയും മറ്റും നേതൃത്വത്തിലുള്ള ഓണാഘോഷ പരിപാടികളുണ്ടാവും.
ഒമാനിലെ മലയാളി സമൂഹവും തിരുവോണ നാളിനെ വരവേറ്റു. പ്രവൃത്തി ദിനമായിട്ടും ഓണക്കളികൾ സംഘടിപ്പിച്ചും സദ്യ ഒരുക്കിയും ഓണം അവിസ്മരണീയമാക്കി. സദ്യ ഒരുക്കുവാൻ കഴിയാത്തവർക്ക് ഭക്ഷണ ശാലകളിൽ സദ്യ ഒരുക്കിയിരുന്നു. തിരുവോണം പ്രമാണിച്ചു ഒമാനിലെ ഇരുപത് ഇന്ത്യൻ സ്കൂളുകൾക്കും, സ്കൂൾ ഭരണസമിതി അവധി നൽകിയിരുന്നു.
RECOMMENDED FOR YOU
Editors Choice