• 23 Sep 2019
  • 07: 05 AM
Latest News arrow

ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലില്‍; ആന്ധ്രയില്‍ പോര്‌

ഹൈദരാബാദില്‍: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവും മകന്‍ നരാ ലോകേഷും വീട്ടുതടങ്കലില്‍. ടിഡിപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് എതിരെ ഗുണ്ടൂരില്‍ ഇന്ന് റാലി നടത്താനിരിക്കെയാണ് പൊലീസ് നടപടി. ടിഡിപി നേതാക്കളായ ദേവിനേനി അവിനാഷ്, കെസിനേനി നാനി, ഭൂമ അഖില്‍പ്രിയ തുടങ്ങിയ നേതാക്കളും വീട്ടുതടങ്കലിലാണ്. 

ഗുണ്ടൂര്‍ മുതല്‍ അട്മഗുരുവരെ ഇന്ന് രാവിലെയാണ് മഹാറാലി നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതേ സ്ഥലത്ത് റാലി നടത്തുമെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസും പ്രഖ്യാപിച്ചുട്ടുണ്ട്. തുടര്‍ന്ന് റാലിക്ക് പൊലീസ് അനുമതി നിഷേധിക്കുകയും ഗൂണ്ടൂരില്‍ 144 പ്രഖ്യാപിക്കുകയും ചെയ്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് കരുതല്‍ തടങ്കല്‍ എന്നാണ് പൊലീസ് പറയുന്നത്. 

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി 100 ദിവസത്തിനിടെ എട്ട് ടിഡിപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നാണ് ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്. ഇത് ജനാധിപത്യത്തിന്‍രെ ഇരുണ്ട ദിനമാണെന്നും ഇന്ന് രാത്രി എട്ട് മണിവരെ ഉപവാസമിരിക്കുമെന്നും നായിഡു പറഞ്ഞു.