• 23 Sep 2019
  • 07: 08 AM
Latest News arrow

പുതുമകളുമായി ഐഫോണ്‍ 11 സീരീസ്: 11, പ്രോ, പ്രോ മാക്‌സ് എന്നിവയുടെ പ്രത്യേകതകള്‍ ഇതാ

കൂപ്പര്‍ട്ടിനോ: ഏറെ കാത്തിരിപ്പിന് ശേഷം ആപ്പിളിന്റെ പുതിയ ഐ ഫോണുകള്‍ പ്രകാശനം ചെയ്തു. ഐ ഫോണ്‍ 11, ഐ ഫോണ്‍ 11 പ്രോ, ഐ ഫോണ്‍ 11 പ്രോ മാക്‌സ് എന്നിവയാണ് ആപ്പിള്‍ പുറത്തിറക്കിയിരിക്കുന്നത്. ആപ്പിളിന്റെ ആസ്ഥാനമായ കൂപ്പര്‍ട്ടിനോയില്‍ സ്റ്റീവ് ജോബ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കമ്പനി സിഇഒ ടിം കുക്കാണ് പുതിയ ഐ ഫോണുകള്‍ പരിചയപ്പെടുത്തിയത്. 64,900 മുതലാണ് പുതിയ ഫോണുകളുടെ ഇന്ത്യയിലെ വില. സെപ്തംബര്‍ 27 മുതല്‍ ഫോണുകള്‍ ലഭ്യമായിത്തുടങ്ങും.

ഐ ഫോണ്‍ 11

6.1 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ (എല്‍സിഡി പാനല്‍)
ഐപി68 റേറ്റഡ്- പൊടിയും വെള്ളവും കയറില്ല
ഇരട്ട ക്യാമറകള്‍- 12 മെഗാപിക്‌സല്‍ വൈഡ് ആങ്കിള്‍ ക്യാമറ, 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആങ്കിള്‍ ക്യാമറ, 120 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ
നൈറ്റ് മോഡില്‍ എത്ര വെളിച്ചം കുറഞ്ഞ ഷോട്ടുകളും അതിഗംഭീരമായി എടുക്കും.
12 മെഗാപിക്‌സല്‍ ഫ്രെന്‍ഡ് ക്യാമറ- നല്ല സെല്‍ഫിയെടുക്കാം
4k വീഡിയോ സപ്പോര്‍ട്ട് ചെയ്യും
സ്ലോ മോഷന്‍ വീഡിയോയും എടുക്കാം
ഐ ഫോണ്‍ 10R നേക്കാള്‍ ഒരു മണിക്കൂര്‍ കൂടുതല്‍ നേരം ബാറ്ററിയില്‍ ചാര്‍ജ് നില്‍ക്കും
ആപ്പിള്‍ A13 ബയോണിക് ചിപ്പാണ് ഉപോയിഗിച്ചിരിക്കുന്നത്- സിപിയു-ജിപിയു പ്രവര്‍ത്തനം വേഗത്തിലാക്കും
ഭാരം - 194 ഗ്രാം
വില- 64 ജിബി സ്‌റ്റോറേജിന് 64,000 രൂപ, 128 ജിബിയും 256ജിബിയും ലഭ്യമാണ്. 
നിറങ്ങള്‍- കറുപ്പ്, പച്ച, മഞ്ഞ, പര്‍പ്പിള്‍, വെള്ള, ചുമപ്പ്

ഐഫോണ്‍ 11 പ്രോ

5.8 ഇഞ്ച് ഡിസ്‌പ്ലേ- സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഒഎല്‍ഇഡി (XDR OLED)
എച്ച്ഡിആര്‍ 10, ഡോള്‍ബി അറ്റ്‌മോസ്, ഡോള്‍ബി വിഷന്‍ എന്നിവ സപ്പോര്‍ട്ട് ചെയ്യും
ഐപി68 റേറ്റഡ്- പൊടിയും വെള്ളവും കയറില്ല
ആപ്പിള്‍ അ13 ബയോണിക് ചിപ്പാണ് ഉപോയിഗിച്ചിരിക്കുന്നത്- സിപിയു-ജിപിയു പ്രവര്‍ത്തനം വേഗത്തിലാക്കും
മൂന്ന് ക്യാമറകള്‍- 12 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആങ്കിള്‍ ക്യാമറ, 12 മെഗാപിക്‌സല്‍ ടെലിഫോട്ടോ ക്യാമറ
നൈറ്റ് മോഡ് സപ്പോര്‍ട്ട് ചെയ്യും
ക്വിക്ക് ടേക്ക് എന്ന പുതിയ ഫീച്ചര്‍
ഫ്രന്‍ഡ് ക്യാമറ- 12 മെഗാപിക്‌സല്‍, സെല്‍ഫിയും സ്ലോ മോഷന്‍ വീഡിയോകളും എടുക്കാം
ബാറ്ററി- ഐ ഫോണ്‍ 10 എസിനേക്കാള്‍ 4 മണിക്കൂര്‍ അധികം നേരം ചാര്‍ജ് നില്‍ക്കും
ഭാരം- 188 ഗ്രാം
മൂന്ന് തരം- 64ജിബി, 256ജിബി, 512 ജിബി
വില:- 64ജിബി- 99,900
നിറങ്ങള്‍- ഗോള്‍ഡ്, സ്‌പേസ് ഗ്രേ, സില്‍വര്‍, മിഡ്‌നൈറ്റ് ഗ്രീന്‍

ഐഫോണ്‍ 11 പ്രോ മാക്‌സ്

6.5 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ- സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഒഎല്‍ഇഡി (XDR OLED)
എച്ച്ഡിആര്‍ 10, ഡോള്‍ബി അറ്റ്‌മോസ്, ഡോള്‍ബി വിഷന്‍ എന്നിവ സപ്പോര്‍ട്ട് ചെയ്യും
ഐപി68 റേറ്റഡ്- പൊടിയും വെള്ളവും കയറില്ല
ആപ്പിള്‍ അ13 ബയോണിക് ചിപ്പാണ് ഉപോയിഗിച്ചിരിക്കുന്നത്- സിപിയു-ജിപിയു പ്രവര്‍ത്തനം വേഗത്തിലാക്കും 
മൂന്ന് ക്യാമറകള്‍- 12 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആങ്കിള്‍ ക്യാമറ, 12 മെഗാപിക്‌സല്‍ ടെലിഫോട്ടോ ക്യാമറ
നൈറ്റ് മോഡ് സപ്പോര്‍ട്ട് ചെയ്യും 
ക്വിക്ക് ടേക്ക് എന്ന പുതിയ ഫീച്ചര്‍
ഫ്രന്‍ഡ് ക്യാമറ- 12 മെഗാപിക്‌സല്‍, സെല്‍ഫിയും സ്ലോ മോഷന്‍ വീഡിയോകളും എടുക്കാം
ബാറ്ററി- ഐ ഫോണ്‍ 10 എസ് മാക്‌സിനേക്കാള്‍ അഞ്ച് മണിക്കൂര്‍ അധികം ചാര്‍ജ് നില്‍ക്കും
ഭാരം- 226 ഗ്രാം
മൂന്ന് തരം 64ജിബി, 256ജിബി, 512 ജിബി
വില:- 64 ജിബി- 1,09,900
നിറങ്ങള്‍- ഗോള്‍ഡ്, സ്‌പേസ് ഗ്രേ, സില്‍വര്‍, മിഡ്‌നൈറ്റ് ഗ്രീന്‍