• 23 Sep 2019
  • 07: 12 AM
Latest News arrow

അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; വൃദ്ധനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി

തിരുവനന്തപുരം: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കല്ലേറില്‍ പരിക്ക് പറ്റിയ വൃദ്ധന്‍ മരിച്ചു. ബാലരാമപുരം പാറക്കോണം സ്വദേശി കരുണാകരനാണ് മരിച്ചത്. വാക്കുതര്‍ക്കം നടക്കുമ്പോള്‍ കരുണാകരന്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച വഴിയില്‍ മാലിന്യം ഇട്ടതുമായി ബന്ധപ്പെട്ട വാക്കു തര്‍ക്കമാണ് അടിപിടിയിലും കല്ലേറിലും കലാശിച്ചത്. 
വയറില്‍ ഏറുകൊണ്ട കരുണാകരനെ ആദ്യം സ്വകാര്യ ആശുത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇന്ന് രാവിലെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരിച്ചത്. അയല്‍വാസിയായ സന്തോഷും പ്രവീണുമായുള്ള വാക്കുതര്‍ക്കത്തിനിടെ വീടിന്റെ വരാന്തയില്‍ നിന്ന കരുണാകരനെ ഇവര്‍ കോണ്‍ക്രീറ്റ് കട്ട വച്ച് എറിയുകയായിരുന്നു.