• 23 Sep 2019
  • 07: 12 AM
Latest News arrow

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍; നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മരട് നഗരസഭ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ബഹളം. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഫ്‌ളാറ്റിലെ താമസക്കാരുടെ ജീവിതം ദുരിതത്തിലാക്കിയ കോടതി വിധി അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷം അവതരിപ്പിച്ച പ്രമേയത്തില്‍  പറയുന്നത്.
സുപ്രീംകോടതി വിധി പ്രകാരമുള്ള നടപടിക്രമങ്ങള്‍ വിശദീകരിക്കുന്നതിന് നഗരസഭാ സെക്രട്ടറി മുന്നോട്ട് വന്നപ്പോള്‍ പ്രതിപക്ഷ നേതാവ് കെ ദേവസ്യ എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് പ്രമേയം അവതരിപ്പിക്കാന്‍ ദേവസ്യ അറിയിച്ചിരുന്നെങ്കിലും അതിനുള്ള അജണ്ട ഇല്ലെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഇന്നത്തെ യോഗത്തില്‍ ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്യുന്നതെന്നും സെക്രട്ടറി വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായത്.