• 23 Sep 2019
  • 07: 20 AM
Latest News arrow

ലാന്‍ഡര്‍ തകര്‍ന്നിട്ടില്ലെന്ന് ഇസ്രോ

ന്യൂഡല്‍ഹി: വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്ന് ഐഎസ്ആര്‍ഒ. ചന്ദ്രനില്‍ ഇടച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞുവീണ നിലയിലാണെന്നും വാര്‍ത്താ വിനിമയ ബന്ധം പുന:സ്ഥാപിക്കാന്‍ ശ്രമം തുടരുകയാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.

ഓര്‍ബിറ്റര്‍ വഴിയെടുത്ത തെര്‍മല്‍ ചിത്രം വിശകലനം ചെയ്താണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ഈ നിഗമനത്തിലെത്തിയത്. ലാന്‍ഡര്‍ തകരുകയോ ഏതെങ്കിലും ഭാഗം നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. ചെരിഞ്ഞു കിടക്കുകയാണെന്നു മാത്രം. ഇതുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ബെംഗളൂരുവിലെ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്ക് കേന്ദ്രത്തിലെ പ്രത്യേക സംഘം തുടര്‍ശ്രമങ്ങള്‍ നടത്തുകയാണെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.

ഓര്‍ബിറ്റര്‍ വഴിയെടുത്ത തെര്‍മല്‍ ചിത്രം വിശകലനം ചെയ്താണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ഈ നിഗമനത്തിലെത്തിയത്.