• 23 Sep 2019
  • 07: 18 AM
Latest News arrow

ആശ്വാസം: വിക്രം ലാന്‍ഡറിനെ ചന്ദ്രന്റെ ഉപരിതലത്തില്‍ കണ്ടെത്തി

ബെംഗളൂരു: ചന്ദ്രയാന്‍-2 ന്റെ ലാന്‍ഡറായ വിക്രം ചന്ദ്രോപരിതലത്തില്‍ എവിടെയാണെന്ന് കണ്ടെത്തി. വിക്രം ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തിയെങ്കിലും ഇതുമായുള്ള ആശയവിനിമയം സാധ്യമായിട്ടില്ല. ലാന്‍ഡറിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയതായി ഇസ്രോ അറിയിച്ചു.

വിക്രം ലാന്‍ഡറിന്റെ തെര്‍മ്മല്‍ ഇമേജ് മാത്രമാണ് ഓര്‍ബിറ്റര്‍ ഇപ്പോള്‍ ഭൂമിയിലേക്ക് അയച്ചിരിക്കുന്നത്. മാന്‍സിനസ് സി, സിംപെലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലെവിടെയോ ആണ് വിക്രം പതിച്ചിരിക്കുന്നത്. എങ്കിലും കൃത്യമായി എവിടെയാണെന്നത് ഇസ്രോ അറിയിച്ചിട്ടില്ല. 

ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രനെ ഭ്രമണം ചെയ്യുകയാണ്. ഓര്‍ബിറ്റര്‍ ദക്ഷിണ ദ്രുവത്തില്‍ എത്തിയാല്‍ മാത്രമേ, കൂടുതല്‍ വ്യക്തമായ ചിത്രങ്ങളും മറ്റ് വിവരങ്ങളും ലഭ്യമാകൂ. 

അടുത്ത പതിനാല് ദിവസങ്ങളിലും വിക്രമുമായുള്ള ബന്ധം തുടരാന്‍ ശ്രമിക്കുമെന്ന് ഇസ്രോ വ്യക്തമാക്കിയിട്ടുണ്ട്. വിക്രമിന്റെ സ്ഥാനം കണ്ടെത്താനായത് ഈ പ്രവര്‍ത്തനങ്ങളെ സഹായിക്കും.