പൊട്ടിപ്പൊളിഞ്ഞ റോഡില്‍ 'പൂക്കുളം'; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി ഒരു ഫോട്ടോഷൂട്ട്. കൊച്ചിയിലെ പൊട്ടിപൊളിഞ്ഞ റോഡില്‍ അത്തപ്പൂക്കളമിടുന്ന ഒരു മോഡലിന്റെ ചിത്രമാണ് ഫോട്ടോയിലുള്ളത്.
ഫോട്ടോഗ്രാഫര്‍ അനുലാലാണ് വ്യത്യസ്തമായ ഈ ആശയത്തിന് പിന്നില്‍. മോഡല്‍ നിയ ശങ്കരത്തിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
പനമ്പള്ളി നഗറില്‍ ഇന്നലെ വൈകീട്ടായിരുന്നു ഫോട്ടോഷൂട്ട്. അനുലാല്‍ തന്നെയാണ് ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. 'ക്യാമറ കണ്ണുകളിലൂടെ എന്റെ പ്രതിഷേധം റോഡില്‍ പൂകുളം' എന്ന ക്യാപ്ഷനും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. ചിത്രം വളരെപ്പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
RECOMMENDED FOR YOU
Editors Choice