സംസ്ഥാനത്ത് മില്‍മാ പാലിന് വില കൂട്ടി; സെപ്തംബര്‍ 21 മുതല്‍ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില കൂട്ടി. ലിറ്ററിന് നാലു രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സെപ്തംബര്‍ 21-ാം തീയതി മുതല്‍ പുതിയ വില നിലവില്‍ വരും.
ഇളം നീല കവര്‍ പാലിന്റെ വില 40 ല്‍ നിന്ന് 44 രൂപയും കടുംനീല കവര്‍ പാലിന്റെ വില 41 ല്‍ നിന്ന് 45 രൂപയുമാകും.
മന്ത്രി കെ രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. ഏഴ് രൂപ കൂട്ടണമെന്ന മില്‍മയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. നാല് രൂപ കൂടുന്നതില്‍ 3.35 രൂപ ലിറ്ററിന് കര്‍ഷകര്‍ക്ക് കൂടുതലായി കിട്ടും. കൂടിയ വിലയുടെ 80 ശതമാനം കര്ഷന് നല്‍കുമെന്ന് മില്‍മ അറിയിച്ചെങ്കിലും അതിനേക്കാള്‍ അധികം നല്‍കണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെയാണ് 83.75 ശതമാനം വിഹിതം കര്‍ഷകര്‍ക്ക് നല്കാന് തീരുമാനിച്ചത്.
2017 ഫെബ്രുവരിയിലാണ് അവസാനമായി മില്‍മ പാലിന് വില കൂട്ടിയത്. അന്ന് കൂടിയ നാലുരൂപയില്‍ 3.35 രൂപയും കര്‍ഷകനാണ് ലഭിച്ചത്. ഇത്തവണയും വര്‍ധന കര്‍ഷകര്‍ക്കാണ് ഗുണം ചെയ്യുകയെന്നും മില്‍മ ബോര്‍ഡ് പറഞ്ഞു.
- ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേള ഗോൾഡൻ ജൂബിലി നിറവിൽ; മലയാളത്തിന് അഭിമാനമായി ജല്ലിക്കെട്ടും ഉയരേയും കോളാമ്പിയും
- ''ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതിയുണ്ട്, കേസ് പ്രതിച്ഛായ നശിപ്പിച്ചു''- മോഹന്‍ലാല്‍
- ''9ഉം 11ഉം വയസ്സുള്ളവരെ സൈന്യം കസ്റ്റഡിയിലെടുത്തു, പ്രായപൂര്‍ത്തിയാകാത്തവര്‍ 144''- ജമ്മുകശ്മീരില്‍ നടക്കുന്നത്
- ഒടുവിൽ 'രാക്ഷസൻ' ഗാരിയ്ക്ക് തൂക്കുകയർ
- അറിയാനുള്ള അവകാശത്തിന്റെ അതിരില്ലാത്ത ആകാശം