• 23 Sep 2023
  • 02: 34 AM
Latest News arrow

ക്വിന്റണ്‍ ഡികോക്ക് ദക്ഷിണാഫ്രിക്ക ടീമില്‍

ജോഹന്നസ്ബര്‍ഗ്: പരിക്കുണ്ടെങ്കിലും അത് സുഖപ്പെടുമെന്ന പ്രതീക്ഷയില്‍ ദക്ഷിണാഫ്രിക്ക വിക്കറ്റ്കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തി. ദക്ഷിണാഫ്രിക്കയുടെ കളി രണ്ടെണ്ണം കഴിഞ്ഞശേഷമേ ഡികോക്കിന് സുഖപ്പെടൂ എന്നാണ് കരുതുന്നത്. തുടക്കത്തില്‍ എബി ഡിവിലിയേഴ്‌സ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ്അണിയും. റൈലി റുസ്സൗ, ഫര്‍ഹാന്‍ ബെഹാര്‍ഡിയന്‍ എന്നിവര്‍ ടീമിലുണ്ട്. ഇവരില്‍ ഒരാളാവും അംലയോടൊപ്പം തല്‍ക്കാലം ഓപ്പണ്‍ചെയ്യുക.

ഇടങ്കൈസീമര്‍ ലോണ്‍വാബോ സ്വെറ്റ്‌സോബെ, റയന്‍ മെക്‌ലാറന്‍ എന്നിവര്‍ക്ക് സ്ഥാനംകിട്ടിയില്ല.

ടീം:എബി ഡിവിലിയേഴ്‌സ് (ക്യാപ്റ്റന്‍), ഹാഷിം അംല, കൈല്‍ ആബട്ട്, ഫര്‍ഹാന്‍ ബെഹാര്‍ദിയന്‍, ക്വിന്റണ്‍ ഡികോക്ക്, ജെപി ഡുമിനി, ഫാഫ് ഡുപ്ലെസി, ഇംറാന്‍ താഹിര്‍, ഡേവിഡ് മില്ലര്‍, മോര്‍ണി മോര്‍ക്കല്‍, വെയ്ന്‍ പാര്‍നല്‍, ആറണ്‍ ഫംഗീസോ, വെര്‍നന്‍ ഫിലാന്‍ഡര്‍, റൈലി  റുസ്സൗ, ഡെയ്ല്‍ സ്റ്റെയിന്‍. പരിക്കില്ലെങ്കില്‍ മലിംഗയുണ്ടാവും

 

കൊളംബോ: പരിക്ക്ഉണ്ടെങ്കിലും പേസര്‍ ലസിത് മലിംഗയെ ലോകകപ്പിനുള്ള ശ്രീലങ്ക ടീമില്‍ താല്‍ക്കാലികമായി ഉള്‍പ്പെടുത്തി. ഫാസ്റ്റ്ബൗളര്‍ ഷാമിണ്ട എറംഗയെ ഒഴിവാക്കി. ബാക്കി ന്യൂസീലന്‍ഡിനെതിരെ ഏകദിന മത്സരങ്ങള്‍ കളിച്ചവര്‍ തന്നെയാണ് ടീമില്‍. ന്യൂസീലന്‍ഡുമായുള്ള അവസാനമത്സരങ്ങളില്‍ മലിംഗ കളിച്ചേക്കും.

ടീം: ആഞ്ചെലോ മാത്യൂസ് (ക്യാപ്റ്റന്‍), തിലകരത്‌ന ദില്‍ഷന്‍, കുമാര സംഗക്കാര, മാഹേല ജയവര്‍ധന, ലാഹിരു തിരുമന്നെ, ദിനേശ് ചണ്ഡിമാല്‍, ദിമുത് കരുണരത്‌ന, ജീവന്‍ മെന്‍ഡിസ്, തിസര പെരേര, സുരംഗ ലക്മല്‍, ലസിത് മലിംഗ, ധമ്മിക പ്രസാദ്, നുവാന്‍ കുലശേഖര, രംഗണ ഹേരാത്ത്, സചിത്ര സേനാ
നായക. 

  ഢാക്ക: ബംഗ്ലാദേശ് കോച്ച് ചണ്ഡിക ഹതുരസിംഗയ്ക്ക് ഒരു  ലഗ്‌സ്പിന്നര്‍  ടീമില്‍ വേണമെന്നുണ്ടായിരുന്നുവെങ്കിലും ജൂബൈര്‍ ഹുസൈന് ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിച്ചില്ല. ടീമിലുള്ള രണ്ടുപേര്‍ ഇടങ്കൈ സ്പിന്നര്‍മാരാണ്.