• 23 Sep 2019
  • 07: 01 AM
Latest News arrow

ആവേശമായി 'കാപ്പാന്‍' ട്രെയിലര്‍ പുറത്തിറങ്ങി

കാത്തിരിപ്പിനൊടുവില്‍ പ്രേക്ഷകരെ ആവേശം കൊള്ളിക്കാനായി 'കാപ്പാന്‍' ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന്‍ രംഗങ്ങളില്‍ കോംപ്രമൈസ് ഇല്ലാത്ത ട്രെയിലറുമായാണ് കാപ്പാന്‍ തരംഗമാവുന്നത്. സൂര്യയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന ചിത്രത്തിന്റെ 1.35 ദൈര്‍ഘ്യമുള്ള ട്രെയിലര്‍ സസ്‌പെന്‍സുകള്‍ നിറഞ്ഞതാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രിയായി വേഷമിടുന്ന മോഹന്‍ലാലിന്റെ വ്യത്യസ്തകരമായ ഗെറ്റപ്പ് ആരാധകര്‍ക്ക് ആവേശമാകുമെന്ന് ട്രെയിലര്‍ സൂചനകള്‍ നല്‍കുന്നു. 'അയന്‍', 'മാട്രാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കെ.വി.ആനന്ദ്-സൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് കാപ്പാന്‍.

ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ കമാന്‍ഡോ ആയാണ് സൂര്യ എത്തുന്നത്. ഹാരിസ് ജയരാജിന്റെ സംഗീത സംവിധാനത്തില്‍ ഒരുക്കിയിട്ടുള്ള ഗാനങ്ങളും ട്രെയിലറിലൂടെ കടന്നുപോകുന്നുണ്ട്. ഓഗസ്റ്റ് അവസാന വാരത്തില്‍ റിലീസിങ്ങിന് ഒരുക്കിയിരുന്ന ചിത്രം പിന്നീട് സെപ്റ്റംബര്‍ 20ലേക്ക് മാറ്റുകയായിരുന്നു.

ട്രെയിലര്‍ കാണാം,