• 23 Sep 2019
  • 07: 12 AM
Latest News arrow

പവന് 29,000 രൂപയും കടന്ന് മഞ്ഞലോഹം

തിരുവനന്തപുരം: റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു. പവന് 29,120 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 40 രൂപയും, പവന് 320 രൂപയാണ് ഇന്ന് കൂടിയത്. 

ആഗസ്ത് മാസം മുതല്‍ സ്വര്‍ണ വില കുതിക്കുകയായിരുന്നു. ആഗസ്റ്റ് അവസാനത്തോടെയാണ് സ്വര്‍ണം ആദ്യമായി 28,000 രൂപ കടന്നത്. ജൂലൈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 26,120 രൂപയായിരുന്നു.

നവംബര്‍ മാസം വരെ സ്വര്‍ണത്തിന് വില കുറയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്. ഇതോടൊപ്പം കഴിഞ്ഞ ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ ഉയര്‍ത്തിയതും രാജ്യത്തെ സ്വര്‍ണവില കുതിക്കാന്‍ കാരണമായി.

അമേരിക്കയിലെ സാമ്പത്തിക നികുതി തര്‍ക്കങ്ങളും ഓഹരി വിപണിയെ വലിയ രീതിയിലാണ് സ്വാധീനിച്ചത്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതും സ്വര്‍ണവില കുതിച്ച് ഉയരാന്‍ കാരണമായിട്ടുണ്ട്.