• 23 Sep 2019
  • 07: 04 AM
Latest News arrow

'ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ്' മൈക്കാവ് ക്ഷീരോല്‍പ്പാദക സംഘത്തിന്

കോഴിക്കോട്: കേരളത്തിലെ ഒന്നാംകിട പ്രൈമറി സഹകരണ ബാങ്കായ കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണബാങ്ക്, രാജ്യത്തെ ക്ഷീരോല്‍പ്പാദക സംഘങ്ങളുടെ വഴികാട്ടിയായി കരുതിപ്പോരുന്ന ഡോ. വര്‍ഗീസ് കുര്യന്റെ സ്മരണയെ മുന്‍നിര്‍ത്തി നല്‍കി വരുന്ന ഒരു ലക്ഷം രൂപയുടെ കാഷ് അവാര്‍ഡ് ഇത്തവണ കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് ക്ഷീരോല്‍പ്പാദക സംഘത്തിന് ലഭിച്ചു. അവാര്‍ഡ് വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്ക് കേരളാ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി സമ്മാനിക്കും. ബാങ്കിന്റെ ചാലപ്പുറം ഹെഡ് ഓഫീസിലുള്ള സജന്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്.

ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ മുന്‍ മന്ത്രി ഡോ.എം.കെ. മുനീര്‍ എം.എല്‍എ,  യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി. ശങ്കരന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പിഎസ്. ശ്രീധരന്‍ പിള്ള, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സിപിഐ ജില്ലാ സെക്രട്ടറി ടി. വി ബാലന്‍, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ വികെ. രാധാകൃഷ്ണന്‍, അസി. രജിസ്ട്രാര്‍ എന്‍.എം. ഷീജ,  ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീബാ കമര്‍, ബാങ്ക് വൈസ് ചെയര്‍മാന്‍ ഡോ. ഐഷാ ഗുഹരാജ്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പിഎം. നിയാസ് എന്നിവര്‍ പ്രസംഗിക്കും.