• 23 Sep 2019
  • 07: 16 AM
Latest News arrow

സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന പുനഃപരിശോധിക്കും

മുംബൈ: ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധനയും മിനിമം ബാലന്‍സ് ഇല്ലാത്തതിനുളള പിഴയും പുന:പരിശോധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. വ്യാഴാഴ്ച പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.  മിനിമം ബാലൻസ് ഇല്ലാത്തതിനുള്ള പിഴയായി 10,000 കോടി രൂപയാണ് കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ ബാങ്കുകൾക്ക് ലഭിച്ചത്. 18 പബ്ലിക് സെക്റ്റർ ബാങ്കുകൾ  6,155 കോടി രൂപയും 4  വാൻ സ്വാകാര്യ ബാങ്കുകൾ 3,567 കോടി രൂപയും പിഴ ഇനത്തിൽ ഈടാക്കി.

രാജ്യത്തെ സ്വകാര്യ ബാങ്കുകളുടെയും വിദേശ ബാങ്കുകളുടെയും ഉന്നത മാനേജ്മെന്‍റ് തലത്തിലുളളവരുടെ ശമ്പളം സംബന്ധിച്ച വ്യവസ്ഥകള്‍ ഉടന്‍ പരിഷ്കരിക്കണമെന്നും  ആര്‍ബിഐ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.