• 23 Sep 2019
  • 07: 20 AM
Latest News arrow

പിടിച്ചാല്‍ പിടി വീഴും...നക്ഷത്ര ആമയും നീര്‍നായയും ഇനി ആഗോള സംരക്ഷിത പട്ടികയില്‍

ജനീവ: നക്ഷത്ര ആമയേയും നീര്‍നായയെയും പിടിച്ചാല്‍ ഇനി അഴിയെണ്ണേണ്ടി വരും. ഇവയെ പിടികൂടുന്നതും കടത്തുന്നതും വളര്‍ത്തുന്നതും പൂര്‍ണമായും നിരോധിക്കാന്‍ ജനീവയിൽ ഈ മാസം 25 മുതൽ 28 വരെ നടന്ന ആഗോള പ്രകൃതി സംരക്ഷണ സംഗമത്തില്‍ തീരുമാനമായി.

വംശനാശ ഭീഷണി നേരിടുന്ന ജീവികളെയും സസ്യങ്ങളെയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന 'കണ്‍വന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷനല്‍ ട്രേഡ് ഇന്‍ എന്‍ഡേഞ്ചേര്‍ഡ് സ്പീഷീസ് ഓഫ് വൈല്‍ഡ് ഫ്‌ലോറാ ആന്‍ഡ് ഫോണാ (സൈറ്റ്‌സ്)' എന്ന രാജ്യാന്തര സംഘടനയുടെ പതിനെട്ടാമത്  ഉച്ചകോടിയാണ് നിര്‍ദ്ദേശം അംഗീകരിച്ചത്.

വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ഒന്നാം പട്ടികയിലാണ് നക്ഷത്ര ആമയേയും നീര്‍നായയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇവയെ ജീവനോടെയോ കൊന്നോ ശരീരഭാഗങ്ങളായോ കടത്തുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറും.

ചൈനീസ് മരുന്നുകളില്‍ ഉപയോഗിക്കുന്ന ചിലതരം പല്ലികളെ രണ്ടാം പട്ടികയില്‍ ചേര്‍ത്ത് സംരക്ഷിക്കാനും ഉച്ചകോടി തീരുമാനിച്ചിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന 18 തരം സ്രാവുകളേയും സംരക്ഷിക്കാം തീരുമാനിച്ചിട്ടുണ്ട്.