• 23 Sep 2019
  • 07: 10 AM
Latest News arrow

'ഇട്ടിമാണി...' ഓണത്തിന്; ട്രെയ്‌ലറെത്തി

'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യുടെ ഔദ്യോഗിക ട്രെയ്‌ലര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ ഓണച്ചിത്രമാണിത്. മെഗാഹിറ്റായ 'ലൂസിഫറി'ന് ശേഷം തീയേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'ഇട്ടിമാണി'. നവാഗതരായ ജിബി-ജോജു ദ്വയമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തമാശ നിറഞ്ഞ ഒരു എന്റര്‍ടെയ്‌നറാണെന്നാണ്  1.52 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറിൽ നിന്ന് മനസ്സിലാവുക. തൃശ്ശൂരാണ് കഥയുടെ പശ്ചാത്തലം. പത്മരാജന്റെ 'തൂവാനത്തുമ്പികൾ' കഴിഞ്ഞു, 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിയ്ക്കുന്നുവെന്ന പ്രത്യേകതയും 'ഇട്ടിമാണി'ക്കുണ്ട്. മോഹൻലാലിൻറെ മാർഗ്ഗംകളിയും ചിത്രത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ്.  

മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, അജു വർഗ്ഗീസ്, ധർമ്മജൻ ബോൾഗാട്ടി, വിനു മോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം.