• 03 Feb 2023
  • 09: 32 PM
Latest News arrow

യുഎഇയില്‍ നിന്നുള്ള ടിക്കറ്റ് നിരക്കിൽ ഇളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്; 2020 മാർച്ച് വരെ യാത്രചെയ്യാവുന്ന ടിക്കറ്റുകൾക്കുള്ള ഓഫർ തീരുന്നത് വ്യാഴാഴ്ച

അബുദാബി: പ്രവാസികള്‍ക്ക് ആശ്വസമാകുന്ന നിരക്കിളവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ചൊവ്വ മുതല്‍ വ്യാഴം വരെയാണ് ഈ ഓഫര്‍ നിലവിലുണ്ടാവുക. 2020 മാർച്ച് വരെ യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാടിക്കറ്റുകള്‍ ഈ ദിവസങ്ങളിൽ കുറഞ്ഞ നിരക്കിൽ ബുക്ക് ചെയ്യാം. ഓഫർ പ്രകാരം നികുതി ഉൾപ്പെടെ 269 ദിർഹം മുതലാണ് നിരക്ക് ആരംഭിക്കുന്നത്. 30 ദിർഹം ട്രാൻസാക്ഷൻ ഫീസ് ഉൾപ്പെടെ 299 ദിർഹമാകും. ആദ്യം ബുക്ക് ചെയ്യുന്നവർക്കാണ് ഈ നിരക്ക് ലഭിക്കുക.

അബുദാബി, അൽഐൻ, ദുബായ്, ഷാർജ, റാസൽഖൈമ എന്നീ വിമാനത്താവളങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ, ഡൽഹി, ജയ്പൂർ, മുംബൈ, അമൃത്സർ, ചാണ്ഡിഗഡ്, പുണെ, വരാണസി, മാംഗ്ലൂർ, ലക്നൗ, തിരുച്ചിറപ്പള്ളി, സൂറത്ത് എന്നീ സെക്ടറുകളിലേക്കാണ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഷാർജയിൽ നിന്നു കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 299 ദിർഹം,കോഴിക്കോട്ടേക്ക് 309 ദിർഹം , കണ്ണൂരിലേക്കു 409 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. മുംബൈ 299 ദിർഹം, സൂറത്ത് 349 ദിർഹം, ചണ്ഡീഗഡ് 349 ദിർഹം, വാരാണസി 349 ദിർഹം എന്നിങ്ങനെയാണ് മറ്റു സെക്ടറുകളിലേക്കുള്ള നിരക്ക്.

അബുദാബിയിൽ നിന്ന് കോഴിക്കോട്, ദൽഹി സെക്ടറുകളിലേക്ക് 319 ദിർഹമാണ് നിരക്ക്. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, മംഗലാപുരം സെക്ടറുകളിലേക്ക് 419 ദിർഹം നൽകണം.

അൽഐനിൽനിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം സെക്ടറുകളിലേക്ക് 419 ദിർഹമാണ്.

ദുബായിൽ നിന്ന് കൊച്ചി, തിരുവനന്തപുരം സെക്ടറുകളിലേക്ക് 309-ഉം കോഴിക്കോട്, മംഗലാപുരം സെക്ടറുകളിലേക്ക് 329 ദിർഹവുമാണ് നിരക്ക്. മുംബൈ, ഡൽഹി 319 ദിർഹം, അമൃത്സർ 349 ദിർഹം, ജയ്പൂർ 349ദിർഹം, ലക്നൗ 379 ദിർഹം എന്നിങ്ങനെയാണ് നിരക്ക് .