സാനിറ്ററി നാപ്കിനുകള്‍ ഇനി ഒരു രൂപയ്ക്കും ലഭ്യമാകും; 'സുവിധ' ജന്‍ഔഷധി കേന്ദ്രങ്ങളിൽ

ന്യൂഡല്‍ഹി: ഇനി ഒരു രൂപയ്ക്കും സാനിറ്ററി നാപ്കിനുകള്‍ ലഭ്യമായി തുടങ്ങും. നിലവില്‍ രണ്ടര രൂപയ്ക്ക് വിറ്റുകൊണ്ടിരിക്കുന്ന 'സുവിധ' സാനിറ്ററി പാഡുകളാണ് ഇനി മുതല്‍ ഒരു രൂപയ്ക്ക് വില്‍ക്കുക. തിരഞ്ഞെടുത്ത ജന്‍ഔഷധി കേന്ദ്രങ്ങള്‍ വഴി വില്‍പ്പന നടത്തുമെന്ന് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
നിലവില്‍ നാലെണ്ണമുള്ള ഒരു പായ്ക്കിന് 10 രൂപയായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ഒരു പായ്ക്കിന് 4 രൂപയേ ഈടാക്കുകയുള്ളുവെന്നും മന്ത്രി അറിയിച്ചു.
2018 മേയിലാണ് ജന്‍ഔഷധി കേന്ദ്രങ്ങള്‍ വഴി 'സുവിധ' നാപ്കിനുകള്‍ വിറ്റു തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം 2.2 കോടി നാപ്കിനുകള്‍ വിറ്റു. സാധാരണ സാനിറ്ററി നാപ്കിന് ഒന്നിന് 6-8 രൂപയാണ് ശരാശരി വില. ഈ സാഹചര്യത്തില്‍ ഒന്നിന് ഒരു രൂപ നിരക്കില്‍ 'സുവിധ' വില്‍ക്കുന്നത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജം പകരുമെന്നും മന്ത്രി പ്രതികരിച്ചു.
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം
- ഇന്ത്യയുടെ കൊവാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക്; ഓഗസ്റ്റ് 15 ന് ശേഷം വിപണിയിലെത്തും; പ്രതീക്ഷ ഉയരുന്നു
- കൊവിഡ് രോഗമുക്തരായിട്ടും കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നില്ല; അമ്പതോളം പേര് അനാഥരായി ആശുപത്രിയില്‍