വൈറലായി സെന്തില്‍ കൃഷ്ണയുടെ വിവാഹ വീഡിയോ; കാണാം

നടന് സെന്തില്‍ കൃഷ്ണയുടെ വിവാഹവീഡിയോ പുറത്തിറങ്ങി. കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് സ്വദേശിയായ അഖിലയുടെ കഴുത്തില്‍ സെന്തില്‍ താലിചാര്‍ത്തിയത്. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് ആയിരുന്നു വിവാഹം നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.
തുടര്‍ന്ന് നടത്തിയ വിവാഹ റിസപ്ഷനില്‍ നിരവധി സിനിമാ-സീരിയല്‍ താരങ്ങളാണ് പങ്കെടുത്തത്.
ടെലിവിഷന്‍ കോമഡി സീരിയലുകളിലൂടെയാണ് സെന്തില്‍ വെള്ളിത്തിരയിലെത്തുന്നത്. 2009 ല്‍ കലാഭവന്‍ മണിയുടെ 'പുള്ളിമാനാ'ണ് ആദ്യ ചിത്രം. മിമിക്രിതാരമായി സ്റ്റേജ് ഷോകളിലെ നിറസാന്നിദ്ധ്യമായിരുന്നു താരം.
'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന വിനയന് ചിത്രത്തിലൂടെയായിരുന്നു നായകനായുള്ള സെന്തിലിന്റെ അരങ്ങേറ്റം. കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ രാജാമണി എന്നായിരുന്നു സെന്തില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ആഷിഖ് അബു സംവിധാനം ചെയ്ത 'വൈറസി'ലും സെന്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.
വിനയന് സംവിധാനം ചെയ്യുന്ന 'ആകാശ ഗംഗ-2' ആണ് സെന്തിലിന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രം.