• 23 Sep 2019
  • 07: 12 AM
Latest News arrow

ഇനി മുതൽ സ്വർണ്ണവില്പനയ്ക്ക് BIS ഹാൾമാർക്കിങ് നിർബന്ധം

സ്വർണ്ണവില പുതിയ ഉയരങ്ങളിലേക്ക്

ന്യൂദൽഹി: ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാൻഡേർഡ്‌സിന്റെ  ഹാള്‍മാര്‍ക്കിങ് രാജ്യത്ത് വില്‍ക്കുന്ന സ്വർണ്ണാഭരണങ്ങളില്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ വ്യവസ്ഥ സംബന്ധിച്ച് ലോക വ്യാപാര സംഘടനയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യും. നിലവില്‍ 10 ശതമാനം ജൂവല്ലറികള്‍ക്ക്  മാത്രമാണ് ബിഐഎസ് രജിസ്ട്രേഷനുള്ളത്.

രാജ്യത്ത് 50 ശതമാനം സ്വർണ്ണാഭരണങ്ങളും ബിഐഎസ് മുദ്രണം ഇല്ലാതെയാണ് വില്‍ക്കുന്നത്. 2,70,000 ത്തോളം ജൂവല്ലറികൾക്ക് ഇപ്പോഴും ബിഐഎസ് രജിസ്‌ട്രേഷൻ ഇല്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏതാണ്ട് 450 മുതല്‍ 500 ടൺ തൂക്കം വരുന്ന 44.9 മില്യണ്‍ സ്വർണ്ണാഭരണങ്ങളിലാണ് ബിഐഎസ് ഹാള്‍മാര്‍ക്കിങ് നടത്തിയിട്ടുളളത്. ഈ സാമ്പത്തിക വര്‍ഷം സ്വർണ്ണവില്‍പ്പനയിലും ഇറക്കുമതിയിലും ഇടിവുണ്ടായതിനാൽ ഹാള്‍മാര്‍ക്കിങിലും കുറവ് ഉണ്ടായി.

അതേസമയം, സ്വർണ്ണവില വീണ്ടും ഉയർന്ന് സർവ്വകാല റെക്കോർഡിലെത്തി. പവന് 320 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഒരു പവൻ സ്വർണ്ണത്തിന് 28,640 രൂപയാണ് തിങ്കളാഴ്ചത്തെ വില. ഗ്രാമിന് 3580 രൂപ. കഴിഞ്ഞ ഒരു വർഷത്തിനിടെ 6,560 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന് കൂടിയത്.