• 30 Jan 2023
  • 03: 59 AM
Latest News arrow

പ്രളയകാലത്തെ സേവനത്തിനും കണ്ണന് കാരണം കാണിക്കല്‍ നോട്ടീസ്; രാജിയ്ക്ക് പിന്നില്‍ അഡ്മിനിസ്‌ട്രേറ്ററുടെ വ്യക്തിവിരോധം

തിരുവനന്തപുരം: സിവില്‍ സര്‍വ്വീസില്‍ നിന്ന് രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥനും ദാദ്ര-നാഗര്‍ ഹവേലി മുന്‍ ഊര്‍ജ സെക്രട്ടറിയുമായ കണ്ണന്‍ ഗോപിനാഥന് കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയസമയത്ത് നടത്തിയ സേവനം മുന്‍നിര്‍ത്തിയും കാരണം കാണിക്കല്‍ നോട്ടീസ്. കേരളത്തില്‍ സന്ദര്‍ശനം നടത്തിയതിന്റെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജൂലൈയില്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ ആരോപിക്കുന്നത്.

എന്നാല്‍ ഗ്രാമം ദത്തെടുക്കുന്നതുള്‍പ്പെടെ തുടര്‍ന്നുള്ള ഒരു പ്രവര്‍ത്തനവും താന്‍ ഏറ്റെടുക്കേണ്ടതില്ലെന്ന ദാദ്ര-നാഗര്‍ഹവേലി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഘോഡാഭായ് പട്ടേലിന്റെ നിര്‍ദേശപ്രകാരമാണ് റിപ്പോര്‍ട്ട് നല്‍കാത്തതെന്ന് കണ്ണന്‍ മറുപടി നല്‍കിയിട്ടുണ്ട്. പട്ടേലിന്റെ വ്യക്തിവിരോധവും വിദ്വേഷപരമായ നടപടികളുമാണ് കണ്ണന്‍ ഗോപിനാഥന്‍ സര്‍വ്വീസ് വിടാന്‍ കാരണമായതെന്നാണ് സൂചന.

അഡ്മിനിസ്‌ട്രേറ്റര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് അടിസ്ഥാന രഹിതമായ ഒട്ടേറെ കാര്യങ്ങളാണ് കണ്ണന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലുള്ളത്. ഈ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് കണ്ണന്‍ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രളയകാലത്ത് കേരളത്തിലെത്തിയതും മുഖ്യമന്ത്രിയെ കണ്ട് ഒരു കോടിയുടെ സഹായ വാഗ്ദാനരേഖ കൈമാറിയതും പട്ടേലിന്റെ അനുമതിയോടെയാണെന്നും കണ്ണന്‍ മറുപടി നല്‍കിയി.