പിവി സിന്ധു ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍
ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ആദ്യ കിരീടം

ബേസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധുവിന് കിരീടം. ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ മുട്ടുകുത്തിച്ചാണ് സിന്ധു തന്റെ കന്നി കിരീടം ചൂടിയത്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ചാമ്പ്യനാകുന്നത്.
ആധികാരികമായിരുന്നു സിന്ധുവിന്റെ വിജയം. അഞ്ചാം സീഡായ സിന്ധു ആദ്യ രണ്ട് ഗെയിമുകളും കയ്യടക്കി മൂന്നാം സീഡായ ഒകുഹാരയെ തറപറ്റിക്കുകയായിരുന്നു. സ്‌കോര്‍: 21-7, 21-7.
തുടര്‍ച്ചയായ മൂന്നാം ഫൈനലിലാണ് ലോക വേദിയില്‍ സിന്ധുവിന് ആദ്യ കിരീടം നേടാനായത്. രണ്ട് വര്‍ഷം മുന്‍പ് മാരത്തോണ്‍ ഫൈനലില്‍ ഒകുഹാരയോട് കീഴടങ്ങിയതിന്റെ കണക്കുതീര്‍ക്കുകയും ചെയ്തു സിന്ധു.
RECOMMENDED FOR YOU