• 23 Sep 2019
  • 07: 11 AM
Latest News arrow

പച്ചക്കറി വില കുതിയ്ക്കുന്നു; ഓണത്തിന് മലയാളിയുടെ കീശ കാലിയാകും

കോഴിക്കോട്: ഓണം എത്തുന്നതിന് മുമ്പേ തൊട്ടാല്‍ പൊള്ളുന്ന വിലയുമായി പച്ചക്കറികള്‍. ഇഞ്ചി കിലോയ്ക്ക് 280 രൂപയും വെളുത്തുള്ളിയ്ക്ക് 120 രൂപയും ആണ് വില. മറ്റു പച്ചക്കറികള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്. ഓണനാളുകളില്‍ വില ഇതിലും ഉയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

മഴയിലും വെള്ളപ്പൊക്കത്തിലും കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചിക്കറികള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. അതിനാല്‍ ഓണത്തിന് കേരളത്തിലേക്ക് പച്ചക്കറിയെത്തുക ഇതര സംസ്ഥാനങ്ങളില്‍ നിന്നാകും. ഇത് വില വീണ്ടും കൂടുന്നതിന് കാരണമായേക്കും.