• 23 Sep 2019
  • 07: 02 AM
Latest News arrow

കയ്പ്പമംഗലത്ത് അജ്ഞാത ബോട്ടുകള്‍; തീരപ്രദേശം കനത്ത ജാഗ്രതയില്‍

തൃശൂര്‍: കയ്പ്പമംഗലം കുരീക്കുഴിയില്‍ കടലില്‍ അജ്ഞാത ബോട്ടുകള്‍ എത്തിയതായി വിവരം. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും ഫിഷറീസ് വകുപ്പും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കരയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് ബോട്ടുകള്‍ കണ്ടതെന്ന് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് തീരപ്രദേശം.

തീവ്രവാദ ബന്ധം സംശയിച്ച് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദദുള്‍ ഖാദര്‍ റഹീമിന്‍രെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇന്നലെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. റഹീമിന്റെ സുഹൃത്തായ യുവതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരെയും എന്‍ഐഎ സംഘത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. റഹീം ഫോണില്‍ ബന്ധപ്പെട്ട രണ്ട് പേരെ കൊയമ്പത്തൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്.