• 23 Sep 2019
  • 07: 02 AM
Latest News arrow

ചരിത്രത്തിലാദ്യമായി സ്വര്‍ണവില 28,000 കടന്നു

തിരുവനന്തപുരം: റെക്കോര്‍ഡുകള്‍ തകര്‍ത്ത് വീണ്ടും സ്വര്‍ണ്ണവില കുതിച്ചുയരുന്നു. പവന് 320 രൂപ വര്‍ധിച്ച് 28,320 രൂപയായി. 3540 രൂപയാണ് ഗ്രാമിന്റെ വില.
ഓഗസ്റ്റ് 15ന് പവന് 28,000 രൂപയായെങ്കിലും പിന്നീട് ഇത് 27,840ലേയ്ക്ക് താഴ്ന്നിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം 28,000ലേയ്ക്കുതന്നെ തിരിച്ചെത്തുകയും ചെയ്തു. 
രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് സ്വര്‍ണത്തിന് വില കൂടാന്‍ കാരണം. ട്രോയ് ഔണ്‍സിന് 26 ഡോളര്‍ വര്‍ധിച്ചു. 1526 ഡോളറാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഉള്ള ഇടിവും സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമായി. കേരളത്തില്‍ വിവാഹ സീസണായതും ഓണമെത്തിയതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചിട്ടുണ്ട്.