• 19 Sep 2019
  • 12: 30 AM
Latest News arrow

ശ്രീശാന്തിന്റെ വീട്ടില്‍ തീപ്പിടിത്തം; ഒരു മുറി പൂര്‍ണമായും കത്തി നശിച്ചു

തിരുവനന്തപുരം: ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ തീപ്പിടിത്തം. ഒരു മുറി മുഴുവന്‍ കത്തിനശിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീടിന്റെ താഴത്തെ നിലയിലെ മുറിയിലാണ് തീപ്പിടിത്തമുണ്ടായത്. ശ്രീശാന്തിന്റെ ഭാര്യയും കുട്ടിയും ജോലിക്കാരുമായിരുന്നു ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. 
വീട്ടില്‍ നിന്ന് വലിയതോതിലുള്ള തീയും പുകയും ഉയരുന്നത് കണ്ട അയല്‍വാസികള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ശ്രീശാന്തിന്റെ ഭാര്യയും കുട്ടിയുമുള്‍പ്പെടെ ഉള്ളവരെ ഗ്ലാസ് തുറന്ന് പുറത്തെത്തിക്കുകയായിരുന്നു.