• 23 Sep 2019
  • 07: 01 AM
Latest News arrow

ഇന്ത്യയ്ക്ക് ഇരട്ടി മധുരം; സിന്ധുവിന് പിന്നാലെ സായ് പ്രണീതും സെമിയില്‍

ബേസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധുവിന് പിന്നാലെ സായ് പ്രണീതും സെമി ഫൈനലില്‍. പുരുഷ സിംഗിള്‍സില്‍ അട്ടിമറി വിജയവുമായാണ് സായ് സെമിയിലേക്ക് കടന്നത്. സിന്ധുവും സായിയും സെമിയിലെത്തി മെഡലുറപ്പിച്ചതോടെ ഇന്ത്യയ്ക്ക് ഇരട്ടി മധുരമായി. 

ലോക നാലാം നമ്പര്‍ താരവും ടൂര്‍ണമെന്റിലെ ആറാം സീഡുമായ ഇന്‍ഡോനേഷ്യയുടെ ജൊനാഥന്‍ ക്രിസ്റ്റിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴ്‌പ്പെടുത്തിയായിരുന്ന സായ് പ്രണീതിന്റെ മുന്നേറ്റം. സ്‌കോര്‍ 24-22, 21-14.

ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ആദ്യ ഗെയിമില്‍ ഇരുതാരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറി. 4-2ന് ആദ്യം ലീഡെടുത്ത് ക്രിസ്റ്റി മുന്നേറിയെങ്കിലും ഈ  നല്ല തുടക്കം പിന്നീട് മുതലാക്കാനായില്ല. അതേസമയം ക്രിസ്റ്റി പുറകോട്ട് പോയപ്പോള്‍ ലഭിച്ച അവസരങ്ങള്‍ പ്രണീത് മുതലാക്കി. 9-5ന് മുന്നിലെത്തിയ പ്രണീതിനെ ക്രിസ്റ്റി 10-10ല്‍ ഒപ്പം പിടിച്ചു. ഇടവേളക്കുശേഷം പ്രണീത് ആക്രമണ ഗെയിം പുറത്തെടുത്തപ്പോള്‍ ക്രിസ്റ്റി പ്രതിരോധത്തിലേക്ക് മാറി.