• 19 Sep 2019
  • 12: 25 AM
Latest News arrow

രാഹുല്‍ ഗാന്ധി ഇന്ന്‌ ശ്രീനഗറിലേക്ക്; യെച്ചൂരിയും ഗുലാം നബി ആസാദും ഒപ്പം; തടഞ്ഞേക്കും

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാഹുല്‍ ഗാന്ധിയും സംഘവും ഇന്ന്‌ ശ്രീനഗറിലേക്ക്. ഗുലാം നബി ആസാദ്, സീതാറം യെച്ചൂരി തുടങ്ങിയ ഒമ്പത് പ്രതിപക്ഷ നേതാക്കളും രാഹുലിനൊപ്പമുണ്ടാകും. ശ്രീനഗറിലെത്തുന്ന രാഹുലിനെയും സംഘത്തെയും തടയാനാണ് സാധ്യത.

ജമ്മുകശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കി പുന:സംഘടിപ്പിച്ചതിന് ശേഷം സംസ്ഥാനത്ത് അക്രമങ്ങള്‍ നടക്കുന്നതായും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ സുതാര്യമായ മറപടി പറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. രാഹുലിന്റെ വിമര്‍ശനങ്ങള്‍ ശരിയാണോയെന്ന് നേരിട്ടെത്തി പരിശോധിച്ചുകൊള്ളാന്‍ ഗവര്‍ണര്‍ രാഹുലിന് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ തനിക്ക് വിമാനം വേണ്ടെന്നും അവിടുത്തെ ജനങ്ങളോട് സംസാരിക്കാനുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്നും രാഹുല്‍ മറുപടി നല്‍കിയിട്ടുണ്ട്.