• 23 Sep 2019
  • 07: 13 AM
Latest News arrow

"കേന്ദ്രത്തിൽ പൂർണ്ണവിശ്വാസം; സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ തീരുമാനം കൈക്കൊള്ളണം"- അരവിന്ദ് കെജ്രിവാള്‍

ന്യൂദൽഹി: ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നിർണ്ണായക തീരുമാനങ്ങള്‍ കേന്ദ്രം കൈക്കൊള്ളണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ പൂര്‍ണ്ണവിശ്വാസമുണ്ടെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

"രാജ്യം ഒറ്റക്കെട്ടായി നിന്ന് സാമ്പത്തിക പ്രതിസന്ധി മറികടക്കണം. പ്രതിസന്ധി നേരിടാന്‍ സഹായിക്കുന്ന സുപ്രധാന തീരുമാനം കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന കാര്യത്തില്‍  ഉറപ്പുണ്ട്. ജനങ്ങള്‍ തൊഴില്‍ രഹിതരാകുന്നത് ഭയപ്പെടേണ്ട വിഷയമാണ്. ഈ വിഷയത്തില്‍ കേന്ദ്രത്തില്‍ നിന്നും എന്തു തീരുമാനം ഉണ്ടായാലും ദില്ലി സര്‍ക്കാര്‍ പിന്തുണയ്ക്കും. വാഹനം, ടെക്സ്റ്റൈല്‍സ്, റിയല്‍ എസ്റ്റേറ്റ് തുടങ്ങി തകര്‍ച്ച കൂടുതല്‍ നേരിടുന്ന മേഖലകള്‍ക്ക് വലിയ ശ്രദ്ധ നല്‍കണം"-  അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.