• 19 Sep 2019
  • 12: 27 AM
Latest News arrow

രൂപയ്ക്കും യുവാനും മൂല്യത്തകർച്ച

മുംബൈ: രൂപയുടെ വിനിമയ മൂല്യം ഡോളറിനെതിരെ ഇടിവ് നേരിട്ടു. ചൈനീസ് കറന്‍സിയായ യുവാനും വന്‍ തകര്‍ച്ച നേരിട്ടു. പതിനൊന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന മൂല്യത്തിലാണ് യുവാനിപ്പോള്‍.

15 പൈസയുടെ ഇടിവ് നേരിട്ടാണ് ഇന്ന് രൂപയുടെ വ്യാപാരം ആരംഭിച്ചത്. ഇതോടെ രൂപയുടെ മൂല്യം 71.97 എന്ന നിലയിലായി. പിന്നീട് മൂല്യം 72 ലേക്ക് താഴ്ന്നു. ഒടുവില്‍ഡോളറിനെതിരെ രൂപയുടെ മൂല്യം 71.73 എന്ന നിലയിലെത്തി.

അന്താരാഷ്ട്ര തലത്തിലുള്ള വ്യാപാര സംഘര്‍ഷങ്ങളും രാജ്യത്ത് ആഭ്യന്തരമായുള്ള സാമ്പത്തിക സമ്മര്‍ദ്ദങ്ങളുമാണ് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയാകുന്നത്. ഏഷ്യന്‍ വിപണികളില്‍ തുടരുന്ന വില്‍പ്പന സമ്മര്‍ദ്ദവും ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തകർച്ചയ്ക്ക് ഇടയാക്കുന്നു.

ഓഹരി വിപണിയിലും ഇടിവ് ദൃശ്യമായി . ബിഎസ്ഇ സെന്‍സെക്സ് ഇന്ന് 250 പോയിന്‍റ് ഇടിഞ്ഞ് 36,197 ലേക്ക് എത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 65 പോയിന്‍റ് ഇടിഞ്ഞ് 10,675 എന്ന താഴ്ന്ന നിലയിലുമെത്തി.