• 08 Jun 2023
  • 06: 21 PM
Latest News arrow

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സിന്ധുവും സായ് പ്രണീതും ക്വാർട്ടറിൽ

ബേസല്‍: സ്വിറ്റ്‌സർലൻഡിലെ ബേസലിൽ നടക്കുന്ന ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ പി വി സിന്ധുവും പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ സായ് പ്രണീതും ക്വാര്‍ട്ടറിലെത്തി.

പ്രീ ക്വാര്‍ട്ടറിൽ അമേരിക്കയുടെ ബി സാംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് സിന്ധു അവസാന എട്ടിലെത്തിയത്. സ്കോര്‍: 21-14, 21-6.

പുരുഷ സിംഗിള്‍സില്‍ സായ് പ്രണീത് ലോക എട്ടാം നമ്പര്‍ താരം ഇന്‍ഡോനേഷ്യയുടെ ആന്റണി സിനിസുകയെ നേരിട്ടുള്ള ഗെയിമുകളിൽ അട്ടിമറിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 21-19, 21-13.

എന്നാൽ, പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്നു മലയാളി താരം എച്ച് എസ് പ്രണോയ് ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടയോട് നേരിട്ടുള്ള ഗെയിമുകൾക്ക് തോറ്റ് പുറത്തായി. സ്കോര്‍: 21-19, 21-12.