വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കാം; വാഴനാരു കൊണ്ട് സാനിറ്ററി പാഡുമായി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍

ഡല്‍ഹി: രണ്ടുവര്‍ഷം വരെ ഉപയോഗിക്കാന്‍ സാധിക്കുന്ന 'സാന്‍ഫി' സാനിറ്ററി പാഡുമായി ഡല്‍ഹി ഐ.ഐ.ടി രംഗത്ത്. വാഴനാരില്‍ നിന്നാണ് ഇത്തരം പാഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഐ.ഐ.ടി.യിലെ അവസാനവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ അര്‍ചിത് അഗര്‍വാള്‍, ഹാരി ഷെറാവത് എന്നിവര്‍ പ്രൊഫസര്‍മാരുടെ സഹായത്തോടെയാണ് 'സാന്‍ഫി' സംരംഭം തുടങ്ങിയത്.
120 തവണയെങ്കിലും ഇവ മാറി മാറി ഉപയോഗിക്കാമെന്നുളളതാണ് ഇതിന്റെ പ്രത്യേകത. വെള്ളവും സോപ്പുമുപയോഗിച്ച് പാഡ് വൃത്തിയാക്കാനും സാധിക്കും. രണ്ട് നാപ്കിനുകള്‍ അടങ്ങുന്ന പാക്കറ്റിന് 199 രൂപയാണ് വില. കട്ടികുറഞ്ഞതും സുരക്ഷിതവുമായ രീതിയിലാണ് 'സാന്‍ഫി' പാഡ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
നിലവില്‍ വിപണിയിലെത്തുന്ന നാപ്കിനുകളെല്ലാം തന്നെ പ്ലാസ്റ്റിക്കിനാലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇവ ഉപയോഗിച്ചതിന് ശേഷം സംസ്കരിക്കാന്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. എന്നാല്‍ പരിസ്ഥിക്ക് ദോഷം ചെയ്യാത്ത രീതിയിലാണ് വാഴനാരു കൊണ്ടുള്ള നാപ്കിന് നിര്‍മിച്ചിട്ടുള്ളതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പുത്തന്‍ നാപ്കിന് നിര്‍മാണ രീതിക്ക് പേറന്റ് എടുക്കാന്‍ വിദ്യാര്‍ത്ഥി സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്.
- വിനോദിനി ആരാണെന്ന് പോലും അറിയില്ല; കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്
- മ്യാന്മാറും പട്ടാള അട്ടിമറിയും; ഭാഗം-1
- ''എല്‍ഡിഎഫിലേക്ക് എന്റെ പട്ടിപോകും'';കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും പിസി ജോര്‍ജ്
- ഹാഥ്റസ് കേസ് ഇന്ന് സുപ്രീംകോടതിയില്‍; ഹാഥ്റസിലേക്ക് പോയ മലയാളി മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തു
- ഇ-സഞ്ജീവനി; കൊവിഡ് വഴിവെച്ച നൂതന ചികിത്സാ മാര്‍ഗം