• 23 Sep 2019
  • 07: 09 AM
Latest News arrow

മാറ്റിവെച്ച നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന് നടക്കും

ആലപ്പുഴ: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന് നടക്കും. ഇതോടൊപ്പം ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആദ്യ മത്സരവും നടക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
നേരത്തെ ഓഗ്‌സറ്റ് 10ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. 
നെഹ്‌റു ട്രോഫിക്കൊപ്പം തുടങ്ങുന്ന ബോട്ട് ലീഗാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ലീഗിന് പ്രത്യേകം യോഗ്യതാ മത്സരങ്ങളില്ല. നെഹ്‌റു ട്രോഫി വള്ളംകളിയില്‍ നിന്ന് ആരംഭിച്ച് കൊല്ലം പ്രസിഡന്റ് ട്രോഫിയില്‍ അവസാനിക്കുന്ന വിധമാണ് ബോട്ട് ലീഗ് നടത്തുന്നത്. എന്നാല്‍ ലീഗിലെ രണ്ടാമത്തെ മത്സരം പുളിങ്കുന്ന് ജലോത്സവം നടക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല.