• 23 Sep 2019
  • 07: 17 AM
Latest News arrow

ലൈംഗിക പീഡന കേസ്: തരുണ്‍ തേജ്പാലിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. തനിക്കെതിരായ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് തരുണ്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. കേസ് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിച്ചാണ് ഹര്‍ജി തള്ളിയത്.
ആറു മാസത്തിനുള്ളില്‍ കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് തരുണ്‍ മിശ്ര, ബി ആര്‍ ഗവായ്, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഒരു തരത്തിലും ധാര്‍മ്മികമായി അംഗീകരിക്കാനാകാത്ത കുറ്റകൃത്യമാണ് തേജ്പാല്‍ ചെയ്തിട്ടുള്ളത്. ഇരയുടെ സ്വകാര്യതാ ലംഘനമാണ് ഉണ്ടായതെന്നും കോടതി നിരീക്ഷിച്ചു. നേരത്തെ സമാന ആവശ്യവുമായി തരുണ്‍ തേജ്പാല്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളിയിരുന്നു.

2013 സെപ്റ്റംബറില്‍ പനാജിയില്‍ നടന്ന ബിസിനസ് മീറ്റിനിടെ സഹപ്രവര്‍ത്തകയെ ലിഫ്റ്റിനുള്ളില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് തേജ്പാലിനെതിരായ കേസ്. ഗോവയിലെ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക.