• 23 Sep 2019
  • 07: 12 AM
Latest News arrow

കേന്ദ്ര സാഹിത്യ അക്കാദമിയുടെ 'യുവ പുരസ്‌കാര'ത്തിന് ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം

ഇന്ത്യന്‍ ഭാഷകളിലെ യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സാഹിത്യ അക്കാദമി നല്‍കുന്ന 'യുവ പുരസ്‌കാറിന്' ഇപ്പോൾ അപേക്ഷിക്കാം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഉള്‍പ്പെടെ, സാഹിത്യ അക്കാദമി അംഗീകരിച്ചിട്ടുള്ള 24 ഭാഷകളിലെ രചനകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക.

എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും പുസ്തകങ്ങൾ നൽകാം. പ്രായം 2020 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. പുസ്തകത്തിനൊപ്പം ജനന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത, ജനനവര്‍ഷം, തീയതി എന്നിവ സംബന്ധിച്ച സത്യവാങ്മൂലം എന്നിവയും നല്‍കണം.

രചിച്ച ഭാഷ അനുസരിച്ച് നിശ്ചിത കേന്ദ്രത്തിലേക്കാണ് പുസ്തകങ്ങളും രേഖകളും അയക്കേണ്ടത്. അവസാന തീയതി ഓഗസ്റ്റ് 30.

മലയാള ഭാഷയിലെ രചനകള്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബംഗളൂരൂ കേന്ദ്രത്തിലേക്കാണ് അയക്കേണ്ടത്. വിലാസം: റീജ്യണല്‍ സെക്രട്ടറി, സാഹിത്യ അക്കാദമി, സെന്‍ട്രല്‍ കോളേജ് കാമ്പസ് യൂണിവേഴ്സിറ്റി ലൈബ്രറി ബില്‍ഡിങ്, ഡോ. ബി.ആര്‍. അംബേദ്കര്‍ റോഡ്, ബംഗളൂരു- 560001.

ഇംഗ്ലീഷ്, ഹിന്ദി, രചനകള്‍ അക്കാദമിയുടെ ന്യൂഡല്‍ഹിയിലെ കേന്ദ്ര ഓഫീസിലേക്കാണ് അയക്കേണ്ടത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://sahitya-akademi.gov.in