• 23 Sep 2019
  • 07: 04 AM
Latest News arrow

നിയന്ത്രണംവിട്ട കാര്‍ കാല്‍നടയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്

ബംഗളൂരു: കാര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി ഏഴ് പേര്‍ക്ക് പരിക്ക്. ബംഗളൂരു എച്ച്.എസ്.ആര്‍. ലേ ഔട്ടില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. അപകടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സമീപത്തെ കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവരുടെയും വഴി യാത്രക്കാരുടെയും നേര്‍ക്കാണ് കാര്‍ ഇടിച്ചു കയറിയത്. സംഭവസമയത്ത് കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായാണ് സൂചന. ഫുട്പാത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും കാര്‍ ഇടിച്ചുതകര്‍ത്തു.

#WATCH Bengaluru: A drunk person drove his car over pedestrians on a footpath at HSR Layout locality. The driver was taken into police custody & injured were admitted to hospital. Case registered. #Karnataka pic.twitter.com/mmS8e69MPw

— ANI (@ANI) August 19, 2019