• 23 Sep 2019
  • 07: 08 AM
Latest News arrow

കശ്മീരില്‍ സംഘര്‍ഷം; സൈനികര്‍ക്ക് നേരെ കല്ലേറ്; നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കി

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് കശ്മീരില്‍ സംഘര്‍ഷം ശക്തമാകുന്നു. ശ്രീനഗറില്‍ സൈനികര്‍ക്ക് നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാരെ പിരിച്ച് വിടാന്‍ സൈന്യം നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ ഒട്ടേറപ്പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മുവിലും കശ്മീരിലും നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കി. ജമ്മു മേഖലയില്‍ വെള്ളിയാഴ്ച രാത്രി പുന:സ്ഥാപിച്ച ഇന്റര്‍നെറ്റ് സേവനം വീണ്ടും വിച്ഛേദിച്ചു. കശ്മീരില്‍, മൊബൈല്‍, ഇന്റര്‍നെറ്റ് വിലക്ക് തുടരുകയാണ്.

ശ്രീനഗറിലെ 190 പ്രൈമറി സ്‌കൂളുകള്‍ ഇന്ന് തുറക്കും. കശ്മീര്‍ ഡിജിപി ഇന്ന് ജമ്മുവിലെ അഞ്ച് ജില്ലകള്‍ സന്ദര്‍ശിക്കും. 4,000 പേര്‍ ഇപ്പോഴും കരുതല്‍ തടങ്കലിലാണ്.