• 23 Sep 2019
  • 07: 20 AM
Latest News arrow

സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ പൂട്ടിയിട്ടു; പൊലീസെത്തി മോചിപ്പിച്ചു

വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരയെ മാനന്തവാടി കാരക്കാമല മഠത്തില്‍ പൂട്ടിയിട്ടതായി പരാതി. പൊലീസെത്തിയാണ് മുറിയുടെ വാതില്‍ തുറന്ന് സിസ്റ്റര്‍ ലൂസിയെ മോചിപ്പിച്ചത്. മഠത്തിനടുത്തുള്ള പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകുന്നത് തടയാനും മഠാധികാരികള്‍ ശ്രമിച്ചെന്നും പരാതിയുണ്ട്.

സിസ്റ്റര്‍ ലൂസി എത്രയും വേഗം മഠം വിട്ട് പോകണമെന്ന് എഫ്‌സിസി സന്യാസസഭ നേരത്തെ നിര്‍ദേശിച്ചിരുന്നു. മകളെ വന്ന് കൂട്ടിക്കൊണ്ട് പോകണമെന്ന് സിസ്റ്ററിന്റെ അമ്മയ്ക്ക് സഭ കത്തയക്കുകയും ചെയ്തിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ചതടക്കമുള്ള കാര്യങ്ങള്‍ ഉന്നയിച്ചാണ് സിസ്റ്ററിനെ സഭയില്‍ നിന്ന് പുറത്താക്കിയത്. മെയ് 11ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ നിശ്ചയിച്ചത്.

കാരണം കാണിക്കല്‍ നോട്ടീസിന് ലൂസി കളപ്പുര നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് സഭ പറയുന്നത്. നിരവധി താക്കീത് നല്‍കിയെന്നും എന്നാല്‍ സിസ്റ്റര്‍ ഇവയെല്ലാം അവഗണിച്ചെന്നും പുറത്താക്കലിന് കാരണമായി പറയുന്നു.