• 18 Feb 2020
  • 12: 36 PM
Latest News arrow

കവളപ്പാറയില്‍ ജിപിആര്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ പരാജയം

മലപ്പുറം: കവളപ്പാറയില്‍ ജിപിആര്‍ (ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍) സംവിധാനം ഉപയോഗിച്ചുള്ള തെരച്ചില്‍ പരാജയം. വെള്ളത്തിന്റെ അളവ് കൂടുതലായതാണ് തെരച്ചിലിന് തടസ്സമായതെന്ന് ജിപിആര്‍ വിദഗ്ധന്‍ ആനന്ദ് കെ പാണ്ഡെ പറഞ്ഞു. വയനാട്ടിലെ പുത്തുമലയിലേക്ക് പോകുന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഉരുള്‍പ്പൊട്ടലില്‍ കാണാതായ ആറ് പേരുടെ മൃതദേഹം കൂടി ഇന്ന് ലഭിച്ചു. ഇതോടെ കവളപ്പാറയില്‍ മാത്രം മരിച്ചവരുടെ എണ്ണം 46 ആയി. ഇനി 13 പേരെ കൂടി കണ്ടെത്തണം.